anga

കിളിമാനൂർ:നഗരൂർ ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയ വെള്ളല്ലൂർ വട്ടവിള ബാലചേതന ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു.ഒ.എസ് അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ കെ. അനിൽകുമാർ,ബ്ലോക്ക് മെമ്പർ ടി.എസ്.ശോഭ,വൈസ് പ്രസിഡന്റ് അബി ശ്രീരാജ്,വികസന കാര്യ ചെയർപേഴ്സൺ വിജയലക്ഷ്മി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.രഘു,ആർ.സിന്ധു,ലാലി ജയകുമാർ,എസ്. സുരേഷ് കുമാർ,രേവതി,കെ.ശ്രീലത,സി.ദീലീപ്,അർച്ചന,പഞ്ചായത്ത് സെക്രട്ടറി ജെ.എസ് സന്തോഷ് കുമാർ, എസ്.കെ.സുനി,വട്ടവിള സലിം,പേരൂർ നാസർ എന്നിവർ സംസാരിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ലാലി നന്ദി പറഞ്ഞു.