പാലോട്:സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരള ജലയജ്‌ഞം പരിപാടിയുടെ ഭാഗമായി പാലോട് വാർഡിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ് ശൈലജ രാജീവന്റെ അദ്ധ്യക്ഷതയിൽ വാമനപുരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.കോമളം ഉദ്ഘാടനം ചെയ്തു.പാലോട് വാർഡ് മെമ്പർ നസീറ നസീമുദ്ദീൻ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ്‌ ബാജിലാൽ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രാധാ ജയപ്രകാശ്, മെമ്പർമാരായ വിനീത ഷിബു,നീതു സജീഷ്, ഹരിതകർമ്മസേന കോ- ഓർഡിനേറ്റർ അൽത്താഫ്,സ്റ്റുഡന്റസ് കേഡറ്റ്സ്,ഹരിത കർമ്മസേന അംഗങ്ങൾ,ആശാവർക്കർമാർ, അങ്കണവാടി വർക്കേഴ്സ്,എ.ഡി.എസ് അംഗങ്ങൾ,വിവിധ രാഷ്ട്രീയ പ്രതിനിധികൾ,കുടുംബശ്രീ പ്രവർത്തകർ,തൊഴിലുറപ്പ് തൊഴിലാളികൾ, തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ശുചിത്വ സന്ദേശ പദയാത്രയും സംഘടിപ്പിച്ചു.