
കല്ലമ്പലം: നാവായിക്കുളം ശങ്കര നാരായണ സ്വാമി ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി. ഒൻപതാം ഉത്സവദിനത്തിലെ പ്രധാന ചടങ്ങായ ദർശനാവട്ടം എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായിരുന്നു. ദർശനാവട്ടം ശങ്കരനാരായണ സ്വാമി മൂല ദേവസ്ഥാനം ക്ഷേത്രത്തിലേക്ക് പോയി. അവിടെ തിടമ്പിറക്കി പ്രത്യേക പൂജകേൾ നടന്നു. ഉച്ചക്ക് ഒരു മണിയോടെ എഴുന്നള്ളത്ത് കല്ലമ്പലത്തേക്ക് തിരിച്ചു. 4ന് എഴുന്നുള്ളത്ത് ക്ഷേത്രത്തിലേക്ക് തിരിച്ചു. രാത്രി 8ഓടെ ഉത്സവഘോഷയാത്ര കിഴക്കേ ഗോപുര നടയിൽ സമാപിച്ചു. ഇന്നലെ രാവിലെ 9ന് കൊടിയിറങ്ങി.