h

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ പത്താമത് സെനറ്റ് യോഗം 9ന് രാവിലെ 11ന് സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രോ ചാൻസലറായ മന്ത്രി വീണാ ജോർജ്ജ് എന്നിവർ പങ്കെടുക്കും. സർവകലാശാല ആക്ട് പ്രകാരം പുതുതായി രൂപീകരിക്കപ്പെട്ട രണ്ടാമത്തെ സെനറ്റിന്റെ ആദ്യ യോഗമാണിത്. 87 അംഗങ്ങൾ സെനറ്റിലുണ്ട്.