p

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഡീസൽ) കൂട്ടിച്ചേർക്കൽ വിജ്ഞാപനങ്ങളിൽ ഉൾപ്പെട്ട, സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് 11, 12, 13 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി (സീനിയർ) - പട്ടികവർഗ തസ്തികയിലേക്ക് 18 ന് രാവിലെ 8.30 മണിക്കും നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ) - പട്ടികവർഗ തസ്‌തികയിലേക്ക് 18 ന് രാവിലെ 9 മണിക്കും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കേരള കരകൗശല വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ മാനേജർ/മാനേജർ ഗ്രേഡ് 2 തസ്തികയിലേക്ക് 18 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


എഴുത്തുപരീക്ഷ

കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിൽ അസിസ്റ്റന്റ് കന്നട ട്രാൻസ്‌ലേറ്റർ ഗ്രേഡ് 2 തസ്തികയിലേക്ക് മെയ് 17 ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4 മണിവരെ എഴുത്തുപരീക്ഷ.

പരീക്ഷാതീയതി മാറി

11 ന് നടത്താൻ നിശ്ചയിച്ചിരുന്ന ലാബ് അറ്റൻഡർഅർഹതാനിർണയ പരീക്ഷ 20 ലേക്ക് മാറ്റി.

വകുപ്പുതല പരീക്ഷയിൽ മാറ്റം

വകുപ്പുതല പരീക്ഷയിൽ 12 ന് രാവിലെ 10.30 മുതൽ 11.45 വരെ നടത്താനിരുന്ന സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് (തമിഴിൽ നിന്നും മലയാളത്തിലേക്ക് ), (കന്നടയിൽ നിന്നും മലയാളത്തിലേക്ക് ) എന്ന വിവരണാത്മക പരീക്ഷ 13 ന് ഉച്ചയ്ക്കുശേഷം 2 മണിക്ക്.

പി.​എ​സ്.​സി​ ​ചോ​ദ്യ​ങ്ങ​ൾ​ ​യൂ​ ​ട്യൂ​ബി​ൽ​ ​നി​ന്ന്
പ​ക​ർ​ത്തി​യെ​ന്ന് ​പ​രാ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​എ​സ്.​ ​സി​ ​പ​ഠ​ന​ത്തി​നാ​യി​ ​ട്യൂ​ബ് ​ചാ​ന​ലു​ക​ളി​ൽ​ ​പ്ര​ച​രി​ക്കു​ന്ന​ ​ചോ​ദ്യ​ങ്ങ​ൾ​ ​അ​തേ​ ​പ​ടി​ ​പ​രീ​ക്ഷ​യ്‌​ക്ക് ​പ​ക​ർ​ത്തി​യെ​ന്ന​ ​പ​രാ​തി​യു​മാ​യി​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​ഏ​പ്രി​ൽ​ 30​ ​ന് ​പി.​എ​സ്.​സി​ ​ന​ട​ത്തി​യ​ ​കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് ​-2​ ​ത​സ്തി​ക​യു​ടെ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:​ 277​/​ 2018​)​ ​ഡി​ക്ടേ​ഷ​ൻ​ ​ആ​ൻ​ഡ് ​ട്രാ​ൻ​സ്ക്രി​പ്റ്റ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളാ​ണ് ​യൂ​ ​ട്യൂ​ബ് ​ലി​ങ്ക് ​സ​ഹി​തം​ ​പി.​എ​സ്.​എ​സി​ ​ചെ​യ​ർ​മാ​ന് ​പ​രാ​തി​ ​ന​ൽ​കി​യ​ത്.
പ​രീ​ക്ഷ​യു​ടെ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​യു​ട്യൂ​ബ് ​ചാ​ന​ലു​ക​ളി​ൽ​നി​ന്ന് ​അ​പ്പാ​ടെ​ ​പ​ക​ർ​ത്തി​യ​താ​ണ​ന്നും​ ​ചാ​ന​ലു​ക​ളി​ൽ​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​വി​ശ​ദീ​ക​രി​ച്ച​ ​ചോ​ദ്യ​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​പ​രീ​ക്ഷ​യ്‌​ക്ക് ​വ​ന്ന​തെ​ന്നും​ ​പ​രാ​തി​ക്കാ​ർ​ ​പ​റ​യു​ന്നു.​ 2018​ ​-​ൽ​ ​ന​ട​ന്ന​ ​ആ​ദ്യ​ഘ​ട്ട​ ​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യി​ച്ച് ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കാ​യു​ള്ള​ ​സ്‌​കി​ൽ​ ​പ​രീ​ക്ഷ​യാ​യി​രു​ന്നു.