തിരുവനന്തപുരം:കേരള ഗെയിംസിനോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന പ്രദർശന വിപണമേളയിൽ കേരളത്തിലെ പരമ്പരാഗത വസ്ത്ര ചാരുതയ്ക്ക് പ്രചാരണം നൽകുക എന്ന ലക്ഷ്യത്തോടെ വിവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ ഇന്ന് രാത്രി 8ന് ഫാഷൻ ഷോ നടക്കും. ട്രാൻസ് ആക്ടിവിസ്റ്റുകൾ,ഭിന്നശേഷിക്കാർ, വീട്ടമ്മമാർ,കുട്ടികൾ,വയോധികർ, ദേശീയ തലത്തിൽ പ്രശസ്തരായ പ്രൊഫഷണൽ മോഡലുകൾ എന്നിവരുൾപ്പെടെ 250ലധികം പേർ റാംമ്പിൽ അണിനിരക്കും.നടിയും നർത്തകിയുമായ പാർവ്വതി ജയറാമും മകൾമാളവിക ജയറാമും വേദിയിൽ എത്തും.കൈത്തറി വസ്ത്രങ്ങൾ ധരിച്ചാണ് മോഡലുകൾ റാമ്പിലെത്തുക ലാലു കൃഷ്ണദാസും,ഫെലിക്സുമാണ് കൊറിയോഗ്രഫി ചെയ്യുന്നത്. ശോഭാ വിശ്വനാഥനാണ് ഷോ ഡയറക്ടർ.ചാരു ഹരിഹരന്റെ ലൈവ് മ്യൂസിക്കൽ പെർഫോമൻസും ഉണ്ടാകും.