ll

വർക്കല:വർക്കല റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മേയ് ദിനത്തോടനുബന്ധിച്ച് ചുമട്ടുതൊഴിലാളികളെ ആദരിച്ചു.ക്ലബ്ബ് പ്രസിഡന്റ് അഡ്വ.സജി ചന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ചു.വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം.ലാജി,വിവിധ ട്രേഡ് യൂണിയനുകളിലെ മുതിർന്ന തൊഴിലാളികളെ ഉപഹാരവും പൊന്നാടയുംഅണിയിച്ച് ആദരിച്ചു.ഹരിപ്രസാദ്, മുരളി,ദാസ്, രാജു,അബ്ദുൽ വഹാബ്,തമ്പി ചെട്ടിയാർ, എന്നിവരെയാണ് ആദരിച്ചത്.അജയ്, പ്രമോദ്, വർക്കല മുരളി ,ശ്യാം ശശീന്ദ്രൻ, ലാജി.ബി, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.