r

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യത. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്‌ക്ക് സാദ്ധ്യത. തെക്കൻ ജില്ലകളിൽ മഴ കുറയും. മദ്ധ്യ വടക്കൻ ജില്ലകളിൽ 30 കിലോമീറ്റർ വേഗതിയിൽ കാറ്റിനും സാദ്ധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്നലെ തീവ്രന്യൂനമർദ്ദമായി മാറി. ഇത് ഇന്ന് വീണ്ടും ശക്തി പ്രാപിച്ചു മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾകടലിന് മുകളിൽ അസാനി ചുഴലിക്കാറ്റായി മാറും.

തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ചൊവ്വാഴ്ച വടക്കൻ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് കരകയറും. നിലവിൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ കേരളത്തിന് മഴ ലഭിക്കില്ല. എങ്കിലും കാറ്റിന്റെ ശക്തി കൂടുന്നതിനാൽ ഒറ്റപ്പെട്ട മഴ ലഭിക്കും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും, ബംഗാൾ ഉൾക്കടലിൽ മോശം കാലാവസ്ഥയും ശക്തമായി കാറ്റിനും സാദ്ധ്യതയുള്ളതിനാൽ നിലവിൽ മത്സ്യബന്ധനത്തിലുള്ളവർ സുരക്ഷിത തീരങ്ങളിൽ എത്തണമെന്നും നിർദ്ദേശമുണ്ട്.