silver

തിരുവനന്തപുരം: സിൽവർലൈൻ പൂർത്തിയാക്കാൻ 63,940 കോടി മതിയാവില്ലെന്നും 1.26 ലക്ഷം കോടിയെങ്കിലും വേണ്ടിവരുമെന്നും നിതി ആയോഗ് വിലയിരുത്തി. കിലോമീ​റ്ററിന് 121 രൂപ ചെലവാണ് ഡി.പി.ആറിലുള്ളതെങ്കിലും കിലോമീ​റ്ററിന് 238 രൂപ വരെ ആവും. 2020ലെ വിപണിവിലയനുസരിച്ച് പദ്ധതി പൂർത്തിയാക്കാനാണ് ഇത്രയും ചെലവ്. സംസ്ഥാന സർക്കാരുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യമുള്ളത്.

റൈ​റ്റ്സ് എന്ന കൺസൽ​ട്ടൻസിയെ ചുമതലപ്പെടുത്തി എസ്​റ്റിമേ​റ്റ് ഓഡി​റ്റ് നടത്തി നിതി ആയോഗിനെ ചെലവിന്റെ വിവരങ്ങൾ പിന്നീട് ബോദ്ധ്യപ്പെടുത്തിയെന്നാണ് കെ-റെയിൽ പറയുന്നത്.