c

തിരുവനന്തപുരം: മന്ത്രിസഭായോഗം അംഗീകരിച്ച സഹകരണ നിയമഭേദഗതി ഓർഡിനൻസ് സഹകരണ മേഖലയിലെ ജനാധിപത്യം സംരക്ഷിക്കുന്നതാണെന്ന് ക്ഷീരസഹകരണ സംരക്ഷണ മുന്നണി പ്രസിഡന്റ് എൻ.ഭാസുരാംഗൻ, സെക്രട്ടറി വി.എസ്.പദ്മകുമാർ എന്നിവർ പ്രസ്താവിച്ചു. ഉദ്യോഗസ്ഥർക്ക് ക്ഷീരമേഖലയിലെ അപെക്‌സ് സംഘങ്ങളിൽ വോട്ടവകാശം നൽകിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പരാജയഭീതി പൂണ്ട കോൺഗ്രസ് വ്യാജപ്രചാരണം അഴിച്ചുവിടുകയാണെന്നും ഇരുവരും പറഞ്ഞു.