l

തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിന്ന് കർഷകർ എടുത്ത വായ്പകൾക്ക് കാർഷിക കടാശ്വാസ കമ്മിഷൻ മുഖേന ഇളവിനായി അപേക്ഷിക്കാനുള്ള തീയതി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. ഇതനുസരിച്ച് ഇടുക്കി, വയനാട് ജില്ലകളിലെ കർഷകർക്ക് 2020 ഓഗസ്റ്റ് 31 വരെയും മറ്റു ജില്ലകളിലെ കർഷകർക്ക് 2016 മാർച്ച് 31 വരെയുമുള്ള വായ്പകൾക്ക് കടാശ്വാസകമ്മീഷൻ പരിധിയിൽ ഇളവിനായി അപേക്ഷിക്കാമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.