yuvamorcha

മലയിൻകീഴ് : ഊരൂട്ടമ്പലത്ത് സ്ഥിതി ചെയ്യുന്ന മാറനല്ലൂർ പഞ്ചായത്തിലെ ഹൈടെക് വില്ലേജ് ഓഫീസ് മതിൽ അനധികൃതമായി പൊളിച്ചത് പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച ഊരൂട്ടമ്പലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ മതിൽ തീർത്തു.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി നന്ദു പാപ്പനംകോട് യോഗം ഉദ്ഘാടനം ചെയ്തു.യുവമോർച്ച ഊരൂട്ടമ്പലം ഏരിയ പ്രസിഡന്റ് സംഗീത് പെരുമുള്ളൂർ അദ്ധ്യക്ഷത വഹിച്ചു.യുവമോർച്ച ഏരിയ സെക്രട്ടറി നിതീഷ്,കാട്ടാക്കട മണ്ഡലം പ്രസിഡന്റ് അരുൺ ദർശ്,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുധീഷ് തിരുനെല്ലിയൂർ,വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണൻ,ഊരൂട്ടമ്പലം ഏരിയാ പ്രസിഡന്റ് അജികുമാർ,മാറനല്ലൂർ ഏരിയ പ്രസിഡന്റ് മണികണ്ഠൻ,ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ഷാജിലാൽ,വാർഡ് അംഗങ്ങളായ പി.എസ്.മായ,ആശ,മണികണ്ഠൻ,വി.വി.ഷീബാ മോൾ എന്നിവർ സംസാരിച്ചു.