
പാലോട്.ആദിവാസി ക്ഷേമസമിതി ജില്ലാ സമ്മേളനത്തിന് തുടക്കമായി.പ്രതിനിധി സമ്മേളനം ഇന്ന് കെ.രാജൻ നഗറിൽ (വൃന്ദാവനം കൺവെൻഷൻ സെന്റർ പാലോട് ) നടക്കും.സി. പി. എം സംസ്ഥാന കമ്മിറ്റി അംഗം ഒ. ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൊടിമര ജാഥ ചെട്ടിയാംപാറ കെ രത്നാകരൻ കാണി സ്മൃതികുടീരത്തിൽ നിന്ന് ആരംഭിച്ചു. ജി സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. സി. പി. എം പറണ്ടോട് ലോക്കൽ സെക്രട്ടറി മണ്ണാറം രാമചന്ദ്രൻ അദ്ധ്യക്ഷനായി.ദീപശിഖാ ജാഥ കിടാരക്കുഴി പി ബാലകൃഷ്ണൻ കാണി സ്മൃതികുടീരത്തിൽ നിന്ന് ആരംഭിച്ചു. എ. കെ. എസ് സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം. വി .ഷിജുമോൻ ജാഥാ ക്യാപ്ടനും വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ബി സദാനന്ദൻ കാണി ജാഥാ മാനേജരുമായി.പതാകജാഥ പാണയത്ത് രാജന്റെ സ്മൃതികുടീരത്തിൽ നിന്ന് ആരംഭിച്ചു.സി. പി .എം നന്ദിയോട് ലോക്കൽ സെക്രട്ടറി എസ്. എസ് സജീഷ് ഉദ്ഘാടനം ചെയ്തു. സുരേഷ് ജാഥാ ക്യാപ്ടനും ഞാറനീലി ഹരികുമാർ ജാഥാ മാനേജരുമായി. എ.കെ.എസ് സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരൻ കാണി കൊടിമര ജാഥയും സി.പി .എം വിതുര ഏരിയാ സെക്രട്ടറി എൻ. ഷൗക്കത്തലി ദീപശിഖാ ജാഥയും ഏരിയാ കമ്മിറ്റി അംഗം പി. എസ് മധുസൂദനൻ പതാക ജാഥയും ഏറ്റുവാങ്ങി.