തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ സ്വയംതൊഴിൽ രംഗത്തും വേതനാധിഷ്ഠിത തൊഴിൽ മേഖലയിലും 10,543 പേർക്ക് തൊഴിൽ ലഭിച്ചതായി മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. പദ്ധതി പൂർത്തീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം,കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ,കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീകാന്ത് എ.എസ്, പ്രോഗ്രാം ഓഫീസർ ആർ. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ സ്വാഗതവും ജില്ലാ മിഷൻ കോഓർഡിനേറ്റർ ബി.വി ശ്രീലത നന്ദിയും പറഞ്ഞു.