
വിഴിഞ്ഞം: കൈരളി ന്യൂറോ സയൻസസ് സൊസൈറ്റി (എൻ.എസ്.ഐ) കേരളയുടെ വാർഷിക സമ്മേളനം 'ട്രാവൻകൂർ ന്യൂറോകോൺ 2022" ന് തുടക്കമായി. പ്രശസ്‌ത ന്യൂറോസർജൻ ഡോ. മാർത്താണ്ഡ പിള്ള കോൺഫറൻസ് ഉദ്ഘാടനം ചെയ്‌തു. ശില്പശാലയിൽ സംസ്ഥാനത്തെ ന്യൂറോളജിസ്റ്റുകളും ന്യൂറോ സർജന്മാരും അവരുടെ അനുഭവങ്ങൾ പങ്കുവയ്‌ക്കുകയും അനുബന്ധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.പരിപാടിയിൽ ആറോളം ശില്പശാലകൾ നടക്കും. കൊല്ലം ട്രാവൻകൂർ മെഡിസിറ്റി, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നാലുവിഭാഗങ്ങളിലും ശംഖുംമുഖം ഉദയ് സ്യൂട്ട്സിൽ രണ്ട് വിഭാഗങ്ങളിലും ശില്പശാലകൾ നടക്കും. കോവളം ഉദയസമുദ്രയിൽ നടക്കുന്ന സമ്മേളനം 8ന് സമാപിക്കും. ഡോ. അജിത്ത്. ആർ, ഡോ. വൈശാഖ്. കെ.വി, ഡോ. സുനിൽ കുമാർ. ബി. എസ്, ഡോ. മുഹമ്മദ് കുഞ്ഞ്, ഡോ. രാജ് എസ്. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.