
കിളിമാനൂർ: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കന്മാരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ ഫലമായാണ് കേരളത്തിൻ്റെ സാമൂഹ്യ ഘടനയിൽ വലിയ മാറ്റമുണ്ടായതെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ.രാജൻ പറഞ്ഞു.സി.പി.ഐ പുളിമാത്ത് ലോക്കൽ സമ്മേളനത്തിന്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.സത്യശീലൻ അദ്ധ്യക്ഷനായിരുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ.സുരേഷ് സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ, കിളിമാനൂർ മണ്ഡലം സെക്രട്ടറി എ.എം. റാഫി, മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങളായ കാരേറ്റ് മുരളി, ജി.എൽ. അജീഷ്,എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബി.എസ്.റജി,കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.സുകുമാരപിള്ള,മഹിളാസംഘം മണ്ഡലം സെക്രട്ടറി ആർ.ഗംഗ,സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.ശശിധരൻ, രതീഷ് വല്ലൂർ,ഗ്രാമപഞ്ചായത്തംഗം നയനകുമാരി,രാധാകൃഷ്ണൻ ചെങ്കികുന്ന് എന്നിവർ സംസാരിച്ചു.