general

ബാലരാമപുരം: നേമം ഗവ.യു.പി.എസ്സിൽ മാഞ്ചുവട്ടിലെ അദ്ധ്യാപക സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാലയവും അടച്ചുപൂട്ടിയപ്പോൾ യാത്രയയപ്പും വിരുന്നു സർക്കാരവുമൊരുക്കാനാവാതെ സർവീസിൽ നിന്നും വിരമിക്കേണ്ടി വന്ന അദ്ധ്യാപകർ ചേർന്നാണ് സൗഹ്യദ കൂട്ടായ്മ ഒരുക്കിയത്. മൂന്ന് പതിറ്റാണ്ട് ഒന്നിച്ച് പ്രവർത്തിച്ച 125 ലേറെ അദ്ധ്യാപകർ കൂട്ടായ്മയിൽ പങ്കാളികളായി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടിയിരുന്ന വിദ്യാലയത്തിന്റെ പെടുന്നനെയുള്ള വളർച്ചയെ അദ്ധ്യാപക സമൂഹം അഭിനന്ദിച്ചു. സ്കൂൾ വളപ്പിൽ മാവിൻ തൈനട്ട് പരിപാലിച്ച് വളർത്തി വലുതാക്കിയ രാധടീച്ചറെയും ദേശീയ അദ്ധ്യാപക പുരസ്കാര ജേതാവ് എം. സെലിനെയും ചടങ്ങിൽ ആദരിച്ചു. മുൻ ഡയറ്റ് ഫാക്കൽടി എസ്. പ്രസന്നകുമാരി, പി.വി പ്രേംജിത്ത്, മുൻ പ്രഥമാദ്ധ്യാപകരായ രാജഗോപാൽ, ജയചന്ദ്രൻ, ഹെഡ് മാസ്റ്റർ എ.എസ്. മൻസൂർ, ജോളി എന്നിവർ പങ്കെടുത്തു.