ബാലരാമപുരം: നരുവാമൂട് മൊട്ടമൂട് പ്രദേശത്തെ സി.പി.ഐ – എ.ഐ.വൈ.എഫ് പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗവും സി.പി.ഐ മൊട്ടമൂട് ബ്രാഞ്ച് അംഗവുമായ ബി. സനൽ, എ.ഐ.വൈ.എഫ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ രതീഷ്, മിഥുൻ, ശ്രീജിത്ത്, അരുൺ യൂണിറ്റ് ഭാരവാഹികളായ അജയരാജ്, രാഹുൽ, മെൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകരും കുടുംബാംഗങ്ങളുമാണ് സി.പി.എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്. പള്ളിച്ചൽ സദാശിവൻ സ്‌മാരക ഹാളിൽ നടന്ന യോഗം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.എം. ബഷീർ ഉദ്ഘാടനം ചെയ്‌തു. ടി. ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. കൃഷ്‌ണൻ, ലോക്കൽ കമ്മിറ്റി അംഗം എ.എൽ. അഭിലാഷ്, ബ്രാഞ്ച് സെക്രട്ടറിമാരായ രാജേഷ്, അഖിൽദേവ്,​ പഞ്ചായത്ത് അംഗം ടി.എസ്. ഗീത എന്നിവർ സംസാരിച്ചു.