
മലയിൻകീഴ്: സി.പി.ഐ മലയിൻകീഴ് ലോക്കൽ സമ്മേളനം സംസ്ഥന കൗൺസിൽ അംഗം കെ.എസ്.അരുൺ ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് ദ്വാരകാ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ കാട്ടാക്കട മണ്ഡലം സെക്രട്ടറി വിളവൂർക്കൽ പ്രഭാകരൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്.ചന്ദ്രബാബു, ബി.കെ.എം.യു നേതാവ് മുതിയാവിള സുരേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപൻസാഗരി, ബി.എസ്.ബിജു എന്നിവർ സംസാരിച്ചു. മുതിർന്ന അംഗം വി.എസ്.രാജനെ ഉപഹാരം നൽകി ആദരിച്ചു.പ്രതിനിധി സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബി.സതീഷ് കുമാർ, മുതിയാവിള സുരേഷ്,ശ്രീകണ്ഠൻനായർ,അഭിലാഷ്,കെ ആൽബർട്ട്,എസ്.എസ്.സുരേഷ് മിത്ര,മച്ചേൽരവി രജിത്ത് ബാലകൃഷ്ണൻ, വി. വിനോദ്, രാജേഷ്,ധനശേഖരൻ,എൻ.അജയകുമാർ എന്നിവർ സംസാരിച്ചു. ലോക്കൽകമ്മിറ്റി സെക്രട്ടറിയായി ഗോപൻ സാഗരിയേയും അസിസ്റ്റന്റ് സെക്രട്ടറിയായി ദിലീപ്കുമാറിനേയും സമ്മേളനം തിരഞ്ഞെടുത്തു.