p

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷത്തിനിടെ കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനയെന്ന് ഇന്റലിജൻസിന്റെ പഠന റിപ്പോർട്ടിൽ വെളിപ്പെടുത്തൽ.

മൊബൈൽ ഫോൺ ഉപയോഗം അമ്മ വിലക്കിയതിനെ തുടർന്ന് കരമനയിൽ 14കാരി ആത്മഹത്യ ചെയ്തതാണ് ഒടുവിലത്തെ സംഭവം. 2019ൽ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കിൽ, 2021ൽ 345 ആയി ഉയർന്നു. കുടുംബാംഗങ്ങളുടെ നിയന്ത്രണം ഇഷ്ടപ്പെടാത്തതും, മാനസിക സംഘർഷവും, മയക്ക് മരുന്നിന്റെ ഉപയോഗവും കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.

ആത്മഹത്യാ നിരക്ക് കുറയ്ക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് 11 ഇന നിർദ്ദേശം ഡി.ജി.പി നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം 27.8 ശതമാനം കുട്ടികളുടെയും ആത്മഹത്യയ്ക്ക് കാരണം മാനസിക സംഘർഷമാണ്. മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും ഉപയോഗത്തിൽ രക്ഷിതാക്കളുടെ നിയന്ത്രണം ഇഷ്ടപ്പെടാതെ 13.9 ശതമാനം വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. ലഹരി ഉപയോഗവും കാരണമാണ്.

കുടുംബ ബന്ധങ്ങളുടെ തകർച്ചയും പഠനവൈകല്യവും പ്രേമ പരാജയവും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് അടിയന്തര ഇടപെടൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തണം. സ്‌കൂളുകളിൽ കൗൺസലിംഗ് ആരംഭിക്കണം, രക്ഷിതാക്കൾക്ക് സാങ്കേതിക പരിജ്ഞാനം നൽകിയും പരീക്ഷാ പേടി മാറ്റാൻ പ്രത്യേക പരിപാടികൾ ആവിഷ്‌കരിച്ചും കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ കുട്ടികളെ ബാധിക്കാതിരിക്കാൻ നടപടി സ്വീകരിച്ചും ഈ അവസ്ഥ മറി കടക്കണം

ആത്മഹത്യ

2019 - 230
2020 - 311
2021 - 345

മാനസിക സംഘർഷം

2019 - 30.9%
2020 - 25.7%
2021 - 27.8%

കുടുംബ പ്രശ്നങ്ങൾ

2019 - 17.8
2020 - 25.1
2021 - 17.7

കുടുംബത്തിന്റെ

നിയന്ത്രണങ്ങൾ

2019 - 5.2
2020 - 9.3
2021 - 13.9

പ്രേമ പരാജയം

9 - 10

കുടുംബാഗങ്ങളുമായുള്ള

തർക്കം
8 - 16

പഠിക്കാനുള്ള പ്രശ്നങ്ങൾ
8 -10.5


അ​ദ്ധ്യാ​പ​ക​ർ​ ​ഇ​നി​ ​കൗ​ൺ​സി​ല​ർ​മാർ

കു​ട്ടി​ക​ളി​ൽ​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷ​വും​ ​ആ​ത്മ​ഹ​ത്യ​യ്‌​ക്കും​ ​കൂ​ടു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ധ്യാ​പ​ക​ർ​ക്ക് ​കൗ​ൺ​സി​ലിം​ഗ് ​പ​രി​ശീ​ല​നം​ ​ന​ൽ​കാൻ
എ​സ്.​സി.​ഇ.​ആ​ർ.​ടി​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ത​യാ​റെ​ടു​ക്കു​ന്നു.​ ​

അ​ടു​ത്തി​ടെ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ന്റ​ൽ​ഹെ​ൽ​ത്ത് ​ആ​ൻ​ഡ് ​ന്യൂ​റോ​ ​സ​യ​ൻ​സ​സ് ​ന​ട​ത്തി​യ​ ​പ​ഠ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​കു​ട്ടി​ക​ളും​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ക്ക് ​അ​ഡി​‌​ക്‌​ടാ​കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​മ​യ​ക്കു​മ​രു​ന്നി​നെ​ക്കാ​ൾ​ ​വ​ലി​യ​ ​അ​ഡി​ക്ഷ​നാ​ണ് ​മൊ​ബൈ​ൽ​ ​സ്ക്രീ​നി​നോ​ടെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്ന​ത്.​ ​മാ​താ​പി​താ​ക്ക​ളി​ൽ​ ​ബ​ഹു​ഭൂ​രി​പ​ക്ഷ​വും​ ​ഓ​ൺ​ലൈ​ൻ​ ​ജോ​ലി​ക​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​തും​ ​കു​ട്ടി​ക​ളെ​ ​ഫോ​ണു​ക​ളി​ലേ​ക്ക് ​ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്.

ര​ക്ഷി​താ​ക്ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​ചേ​ർ​ന്നു​ള്ള​ ​പ​രി​ശ്ര​മ​ത്തി​ലൂ​ടെ​ ​കു​ട്ടി​ക​ളെ​ ​ഫോ​ണു​ക​ളി​ൽ​ ​നി​ന്ന് ​തി​രി​കെ​ ​അ​ക്ഷ​ര​ങ്ങ​ളു​ടെ​ ​ലോ​ക​ത്ത് ​എ​ത്തി​ക്കു​ക​ ​മാ​ത്ര​മാ​ണ് ​ഇ​തി​നു​ള്ള​ ​പോം​വ​ഴി​യെ​ന്നാ​ണ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്ന​ത്.​ ​നി​ല​വി​ൽ​ ​സ്‌​കൂ​ളു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​സ്‌​കൂ​ൾ​ ​ക്ള​ബ് ​പോ​ലു​ള്ള​ ​നി​ര​വ​ധി​ ​കൂ​ട്ടാ​യ്‌​മ​ക​ൾ​ ​ഉ​ണ്ടെ​ങ്കി​ലും​ ​വ​ർ​ദ്ധി​ച്ചു​ ​വ​രു​ന്ന​ ​കു​ട്ടി​ക​ളി​ലെ​ ​ആ​ത്മ​ഹ​ത്യാ​നി​ര​ക്ക് ​ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു.