തിരുവനന്തപുരം: പോത്തൻകോട് ലക്ഷ്‌മി വിലാസം ഹൈസ്‌കൂളിൽ നടക്കുന്ന കേരള ഗെയിംസിന്റെ ഭാഗമായുള്ള നെറ്റ്ബാൾ മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന ഘോഷയാത്രയിൽ പങ്കെടുത്ത മുഴുവൻ പേർക്കും ലഘുഭക്ഷണം നൽകി വ്യാപാരി വ്യവസായി ഏകോപന സമിതിയും പോത്തൻകോട് ടൗൺ റസിഡന്റ്സ് അസോസിയേഷനും. നെടുമങ്ങാട് ഡി.വൈ.എസ്.പി സുൽഫിക്കർ ഉദ്ഘാടനം ചെയ്‌തു. സമിതി ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ,യൂണിറ്റ് സെക്രട്ടറി അനിൽകുമാർ,പി.ടി.ആർ.എ പ്രസിഡന്റ് കെ.രവിന്ദ്രൻ,സെക്രട്ടറി സുധൻ എസ്.നായർ,ട്രഷറർ എസ്.ബാബു, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.