തിരുവനന്തപുരം: നെട്ടയം ശ്രീരാമകൃഷ്‌ണപുരം റസിഡന്റ്സ് അസോസിയേഷന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ മികച്ച റസിഡന്റ്സ് അസോസിയേഷനുകൾക്ക് അവാർഡ് നൽകുന്നു. കൊവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയിൽ സമൂഹത്തിന് മാതൃകയായി പ്രവർത്തിച്ച റസിഡന്റ്സ് അസോസിയേഷനുകൾക്കാണ് അവാർഡ് നൽകുന്നത്. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി 20000,15000,10000 രൂപയും പ്രശ‌സ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷ ഫോമിന് srkpra97@gmail.com എന്ന ഇമെയിൽ വിലാസത്തിലോ എൻ.ശാന്തകുമാർ,സെക്രട്ടറി,ശ്രീരാമകൃഷ്‌ണപുരം റസിഡന്റ്സ് അസോസിയേഷൻ,ആശ്രമം റോഡ്,നെട്ടയം പി.ഒ,തിരുവനന്തപുരം 13 എന്ന മേൽവിലാസത്തിൽ സ്വന്തം വിലാസമെഴുതി സ്റ്റാമ്പൊട്ടിച്ച കവർ സഹിതമോ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30ന് മുമ്പായി അയക്കണം.