
വിതുര:ആദിവാസി മഹാസഭ സിൽവർജൂബിലി സമ്മേളനം വിതുര തേവിയോട് എൻ.എസ്.എസ് ഹാളിൽ നടന്നു.എ.എം.എസ് സംസ്ഥാനപ്രസിഡന്റ് മോഹനൻത്രിവേണി ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു.ജനറൽസെക്രട്ടറി എസ്.കുട്ടപ്പൻകാണി റിപ്പോർട്ടും വലിയകളം സന്തോഷ് കണക്കും അവതരിപ്പിച്ചു.കെ.എ.ബാലൻ സെമിനാർ ഉദ്ഘാടനം ചെയ്തു.അനീഷ് എം.എസ് ക്ലാസെടുത്തു.സംസ്ഥാന ഭാരവാഹികളായി മോഹനൻ ത്രിവേണി (പ്രസിഡന്റ്),എസ്.ശാന്തകുമാർ (വൈസ് പ്രസിഡന്റ്),എൻ.ഗോപി (വർക്കിംഗ് പ്രസിഡന്റ്),എസ്.കുട്ടപ്പൻകാണി (ജനറൽസെക്രട്ടറി),ആർ.ബിനു, സന്തോഷ് വലിയകളം (ജോയിന്റ് സെക്രട്ടറിമാർ),എസ്.സനൽകുമാർ (ട്രഷറർ),കെ.ദീപുകൃഷ്ണൻ,ജി.എസ്.അനുരാഗ്,ജി.മധുസൂദനൻ (ഒാർഗനൈസിംഗ്സെക്രട്ടറിമാർ), ജി.ഗോപിനാഥൻ (രക്ഷാധികാരി),വി.ഉദയകുമാർ,പി.കമലാസനൻകാണി,എ.ശ്രീകുമാർ,എം.ആർ.സുരേഷ്, വില്യാൻകാണി,എസ്.ശശികല,കെ.ശശികുമാർ,ഒ.എസ്.ജയ,ബാബു.എ,അനി.ആർ, പവിത്രലേഖ, ഐ,ദിനേശ്കുമാർ.ആർ (സംസ്ഥാനകമ്മിറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.