വെഞ്ഞാറമൂട്: എ.എ. റഹീം എം.പിക്ക് മാണിക്കൽ പൗരാവലിയുടെ നേതൃത്വത്തിൽ ഇന്ന് സ്വീകരണം നൽകും. വൈകിട്ട് 3.30ന് സെന്റ് ജോൺസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സ്വീകരണ യോഗം മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ അദ്ധ്യക്ഷനാകും. സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ്, തൈക്കാട് സമന്വയ സാംസ്കാരിക കേന്ദ്രം ഗ്രന്ഥശാല, കോലിയക്കോട് സരസ്വതി മന്ദിരം ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം നൽകുന്നത്.