
വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിൽ പുതുതായി വാങ്ങിയ ആംബുലൻസ് ഇന്നലെ സർവീസ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡി.ഡി.പി ഷാജി ബോസ്സോ , ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാ റസൽ, ബ്ളോക്ക് പഞ്ചായത്ത് അംഗം ആനി പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി, വിവിധ കമ്മിറ്റി ചെയർമാന്മാരായ സി. അശോക് കുമാർ, കെ. ജി മംഗളദാസ്, എസ്. ജയന്തി, ഗ്രാമപഞ്ചായത്ത് അംഗം സി.ജ്ഞാനദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. എസ് അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ഫണ്ടിൽ നിന്നനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് 50 ശതമാനം നിരക്കിലാണ് സർവീസ് നടത്തുന്നത്.