
തിരുവനന്തപുരം: കെ.എച്ച്.ആർ.ഡബ്ള്യു.എസിൽ എക്‌സിക്യൂട്ടീവ് എൻജിനിയർ തസ്‌തികയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യാൻ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ അസി. എൻജിനിയറിൽ കുറയാത്ത തസ്‌തികയിലുള്ളവർക്ക് അപേക്ഷിക്കാം. കെ.എസ്.ആർ 144 പ്രകാരമുള്ള അപേക്ഷ വകുപ്പ് മേധാവിയുടെ എൻ.ഒ.സി സഹിതം മേയ് 31 വൈകിട്ട് 5ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കെ.എച്ച്.ആർ.ഡബ്ളിയു.എസ്, ജനറൽ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിൽ ലഭിക്കണം.
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ
മുംബയ്: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമന്റൽ റിസർച്ചിലെ (ടി.ഐ.എഫ്.ആർ) ഹോമി ഭാഭ സെന്ററിൽ പ്രൊജക്ട് സയന്റിഫിക് ഓഫീസർ, പ്രൊജക്ട് സയിന്റിഫിക് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദാംശങ്ങളും hbcse.tifr.res.in എന്ന വെബ്സൈറ്റിൽ. അവസാന തീയതി മേയ് 28.