വാമനപുരം: നിരവധി അബ്കാരി കേസിലെ പ്രതി അറസ്റ്റിൽ. മുതുവിള സ്വദേശി ചിന്തകൻ (55) ആണ് അറസ്റ്റിലായത്. വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ അഞ്ചു മണിയോടുകൂടി മുതുവിള ജംഗ്ഷന് സമീപമുള്ള പൊതു ടോയ്‌ലെറ്റിന് സമീപം നടത്തിയ പരിശോധനയിൽ വിദേശമദ്യം ചില്ലറ വില്പന നടത്തി വന്നിരുന്ന ചിന്തകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബിവറേജസ് ഷോപ്പുകളിൽ നിന്നും വിദേശ മദ്യം വാങ്ങി കൂടിയ വിലയ്ക്ക് ചില്ലറ വില്പന നടത്തി വരികയായിരുന്നു ഇയാൾ. അതിരാവിലെ തന്നെ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മദ്യപർ എന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടുകയായിരുന്നു. പ്രിവന്റീവ് ഓഫീസർ പി.ഡി.പ്രസാദ്,ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിൻ, സജികുമാർ, വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.