anni

നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റിയുടെ കീഴിലുള്ള ആനി സള്ളിവൻ സെന്റർ ഫോർ സ്പെഷ്യലി ഏബിൾഡ് ചിൽഡ്രന്റെ മൂന്നാം വാർഷികം നെയ്യാറ്റിൻകര മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്‌ളിൻ ഉദ്ഘാടനം ചെയ്തു. ഡോ. പ്രഫ. എം.കെ.സി.നായർ മുഖ്യ പ്രഭാഷണം നടത്തി. നിംസ് മാനേജിംഗ് ഡയറക്ടർ എം. എസ്. ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു. നിംസ് ജനറൽ മാനേജർ ഡോ. കെ. എ സജു, അഡ്മിനിസ്‌ട്രേറ്റീവ് കോ-ഓർഡിനേറ്റർ ശിവ്കുമാർ രാജ്, പ്രൊഫ. ജോസഫിൻ വിനിത, രിഫായി അബ്ദുൽ റഹീം, സ്പെഷ്യൽ എഡ്യൂക്കേഷൻ ട്രെയ്നർ പ്രിൻസ് മോൾ, സജീന തുടങ്ങിയവർ സംബന്ധിച്ചു. സെൻസറി ഇന്റഗ്രേഷൻ , ഒക്കുപ്പേഷണൽ തെറാപ്പി, ഓട്ടിസം, ബിഹേവിയർ തെറാപ്പി തുടങ്ങി വിഭിന്ന ശേഷി കുട്ടികളുടെ ചികിത്സയും പരിശീലനവുമാണ് സെന്ററിൽ നൽകി വരുന്നത്. കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. പ്രഫ. എം.കെ.സി.നായരുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികളുടെ കലാപരിപാടികളും സൗജന്യ മെഡിക്കൽ ചെക്കപ്പും നടത്തി.