
വെള്ളറട: ഡാലുമുഖം ഗവ: എൽ.പി.എസിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവിൽ നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രാജ്മോഹൻ , ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം അൻസജിതാ റസൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ്തി,ബ്ളോക്ക് പഞ്ചായത്ത് അംഗം ഷൈൻ കുമാർ, ഹെഡ്മിസ്ട്രസ് എൻ.ആർ അജിത കുമാരി തുടങ്ങിയവർ സംസാരിച്ചു.