
തിരുവനന്തപുരം: മരിയൻ തീർത്ഥാടനകേന്ദ്രമായ വ്ളാത്താങ്കര സ്വർഗാരോപിത മാതാ ഫെറോന ദേവാലയത്തിൽ നിഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഇടവക വികാരി വി.പി. ജോസ് ഉദ്ഘാടനം ചെയ്‌തു. നേത്ര പരിശോധന ക്യാമ്പ് തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാരും ആയുർവേദ ക്യാമ്പിന് കവടിയാർ വൈദീശ്വരൻ ആയുർവേദ സിദ്ധ ആശുപത്രിയിലെ ഡോ. നിഷയും നേതൃത്വം നൽകി.
രോഗനിർണയ ക്യാമ്പിൽ ചെങ്കൽ സർവീസ് സഹകരണ ബാങ്ക് നീതി ക്ലിനിക്കൽ ലാബിലെ ടെക്‌നീഷ്യന്മാരും പങ്കെടുത്തു. വ്ളാത്താങ്കര നിഡ്സ് യൂണിറ്റിലെ എക്‌സിക്യുട്ടീവ് അംഗങ്ങളും മറ്റു ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി.