
നെയ്യാറ്റിൻകര: നഗരസഭയിലെ മൂന്നുകല്ലിൻമൂട് വാർഡിൽ കൂട്ടപ്പനയിൽ നിർമിച്ച ചാനൽ പാലവും ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചോട്ടുകോണം വാര്‍ഡില്‍ വരവുപൊറ്റ ഈഴക്കോണം കരുക്കുംവിള റോഡുമായി ബന്ധിപ്പിക്കുന്ന ചാനല്‍പാലവും കെ. ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്നുള്ള 12.8 ലക്ഷം രൂപ ചെലവഴിച്ചാണ് വിട്ടാണ് ഇരുപദ്ധതികളും പൂർത്തിയാക്കിയത്. മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്‌മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഹിൽ ആർ. നാഥ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. തങ്കാഭായി, പഞ്ചായത്ത് അംഗം വിൻസെന്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.