bio-controll-lab

തിരുവനന്തപുരം; കൃഷി വകുപ്പിന് കീഴിൽ തൃശൂർ മണ്ണുത്തിയിലുള്ള സംസ്ഥാന ബയോ - കൺട്രോൾ ലാബിന് കേന്ദ്ര കീടനാശിനി ബോർഡിന്റെ സ്ഥിരം രജിസ്ട്രേഷൻ ലഭിച്ചു.

ബയോ-കൺട്രോൾ ഉപാധികൾ വൻതോതിൽ കർഷകർക്ക് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബയോ കൺട്രോൾ ലബോറട്ടറി 2000-ൽ സ്ഥാപിതമായത്. പ്രകൃതിക്ക് ദോഷം വരുത്താതെ, വിളകളുടെ വളർച്ചയും, വിളവും മെച്ചപ്പെടുത്തുകയും, കൃഷിയിടങ്ങളിലെ കീടങ്ങളെയും, രോഗങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നതിനൊപ്പം കാർബൺ തുല്യതാ കൃഷിക്കും കർഷകർക്ക് ആശ്രയിക്കാവുന്ന ഉത്തമ മാർഗമാണ് ജൈവനിയന്ത്രണ ഉപാധികൾ.

ലാബിലെ ഉൽപന്നങ്ങളുടെ 80 ശതമാനവും കർഷകർക്ക് വിതരണം ചെയ്യുന്നത് കൃഷിഭവനിലൂടെയും ബാക്കിയുള്ളവ പൊതു വിൽപ്പനയിലൂടെയുമാണ്. 2021ഒക്ടോബറിൽ ട്രൈക്കോഡെർമാവിഡ്, സ്യൂഡോമോണാസ് ഫ്ലൂറസെൻസ് എന്നിവയ്ക്ക് സ്ഥിരമായ രജിസ്ട്രേഷൻ ലഭിച്ചിട്ടുണ്ട് .

സ്യൂഡോമോണസ് ഫ്ലൂറസെൻസ്, ട്രൈക്കോഡെർമ വിറിഡെ, ട്രൈക്കോകാർഡ്സ്, ബ്യൂവേറിയ, വെർട്ടിസിലിയം, കൈറ്റിൻ സമ്പുഷ്ട സ്യൂഡോമോണസ് ഫ്ലൂറസെൻസ്, എന്റോമോപാതജനിക് നെമറ്റോഡ് (ഇ.പി.എൻ), പോച്ചോണിയ, ബാസിലസ് തുറിഞ്ചിയൻസിസ് തുടങ്ങിയ ജൈവ നിയന്ത്രണ ഉപാധികളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ട്രൈക്കോഡെർമാവിറിഡെ , സ്യൂഡോമോണാസ് ഫ്ലൂറസെൻസ് തുടങ്ങിയ ജൈവ നിയന്ത്രണ ഉപാധികളുടെ ഉല്പാദനത്തിനും വിതരണത്തിനും കേന്ദ്ര കീടനാശിനി നിയമത്തിനു വിധേയമായി സി.ഐ.ബി.ആൻഡ് ആർ.സി അംഗീകാരം ലഭിച്ച സ്ഥാപനങ്ങൾക്കേ അനുവാദമുള്ളൂ.