
മുടപുരം: സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലാശയങ്ങൾ മാലിന്യ മുക്തമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതിനായി കിഴുവിലം ഗ്രാമ പഞ്ചായത്ത് ' ജലനടത്തം ' സംഘടിപ്പിച്ചു.
പഞ്ചായത്തിലെ 17 ാം വാർഡിൽ കളിയിലിൽ പാലത്തിനു സമീപത്തുനിന്ന് ആരംഭിച്ച് കൊറാട്ടുവിളാകം വഴി പുളിമൂട് ജംഗ്ഷനിൽ അവസാനിച്ചു. കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് ആർ. മനോന്മണി ഉദ്‌ഘാടനം ചെയ്‌തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത. എസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഗോപകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആശ, പ്രസന്ന, അനീഷ്. ജി.ജി, എൻ. രഘു, രജിത, സലീന റഫീഖ്, എം.എൻ.ആർ.ഇ.ജി.എസ് അക്രെഡിറ്റെഡ് എൻജിനിയർ സുജ തുടങ്ങിയവർ പങ്കെടുത്തു.