
തിരുവനന്തപുരം: കലാകാരന്മാർക്ക് സ്വതന്ത്ര വേദി എന്ന വേറിട്ട ആശയവുമായി ലുലു മാൾ. ലുലു ഓപ്പൺ മൈക്ക് എന്ന പേരിൽ കലാകാരന്മാർക്ക് സൗജന്യ വേദിയൊരുക്കിയാണ് മാളിന്റെ ഈ മാതൃക. സംഗീതം, നൃത്തം, ഹാസ്യം തുടങ്ങി കലാപരമായ എല്ലാ അവതരണങ്ങൾക്കും അവസരം നൽകുന്നതാണിത്.
മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ചടങ്ങിൽ സിനിമാ താരം മാലാ പാർവതി ലുലു ഓപ്പൺ മൈക്കിന്റെ ലോഗോ പ്രകാശനം ചെയ്‌തു. എല്ലാ ശനിയാഴ്ചകളിലും വൈകിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഒരു മാളിൽ കലാകാരന്മാർക്കായി ഇത്തരമൊരു സ്ഥിരംവേദി ഒരുക്കുന്നത് ആദ്യമായാണ്.