തിരുവനന്തപുരം: ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ എഴുത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന കവി പ്രഭാവർമ്മയെ ആദരിക്കും. ഇന്ന് വൈകിട്ട് 6ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ' പ്രഭാപൂർണിമ ' മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യും. അടൂർ ഗോപാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കും. പ്രഭാവർമ്മയുടെ കവിതകളെക്കുറിച്ച് ഡോ. സി. ഉദയകല സംസാരിക്കും. ജി. രാജ്‌മോഹൻ, കരമന ഹരി, എം.ബി. സനിൽകുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് പ്രഭാവർമ്മയുടെ കവിതകൾ, ചലച്ചിത്ര ഗാനങ്ങൾ എന്നിവ കോർത്തിണക്കി കല്ലറ ഗോപൻ, ജി. ശ്രീറാം, അപർണ രാജീവ്, രവിശങ്കർ, സരിതാ രാജീവ്, ഖാലിദ്, അപൂർവ എന്നിവർ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടിയും നടക്കും.