മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ വിവിധ സേവനങ്ങൾക്കായി സമർപ്പിക്കപ്പെട്ട മുഴുവൻ അപേക്ഷകളിലും തീരുമാനമെടുക്കുന്നതിലേക്കുള്ള രണ്ടാംഘട്ട ഫയൽ അദാലത്ത് 10ന് ചൊവ്വാഴ്ച രാവിലെ 10 മുതൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കും. പെർമിറ്റ്, നമ്പറിംഗ്‌, ഉടമസ്ഥാവകാശം മാറ്റൽ, പെൻഷൻ അപേക്ഷകൾ, വിവിധതരം സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വിവിധ തരം അനുമതികൾക്കുള്ള അപേക്ഷകൾ, വിവാഹ രജിസ്ട്രേഷൻ - സർട്ടിഫിക്കറ്റുകൾ, ജനന - മരണ രജിസ്ട്രേഷൻ - സർട്ടിഫിക്കറ്റുകൾ, മറ്റു ഓഫീസുകളിലേക്ക് അയയ്‌ക്കേണ്ട റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള ഫയലുകൾ പരിഗണിച്ച് തീർപ്പാക്കും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണിയും വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായരും അറിയിച്ചു.