പാലോട്: പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള ചില മേഖലകളിൽ ആദിവാസി ഊരുകൾ ഉൾപ്പെട്ടതിനാൽ അത്തരം മേഖലകളെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആദിവാസി ക്ഷേമ സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൈവശ ഭൂമികൾക്ക് അടിയന്തരമായി പട്ടയം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബി. വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്‌തു. ജി. അപ്പുക്കുട്ടൻ കാണി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുരേഷ് കരിമ്പിൻകാല റിപ്പോർട്ട് അവതരിപ്പിച്ചു. ഡി.കെ.മുരളി എം.എൽ.എ, എ.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം ലാൽ അട്ടപ്പാടി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ. രതീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം വി.കെ.മധു, ഏരിയാ സെക്രട്ടറി എൻ. ഷൗക്കത്തലി, തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സുരേഷ് കരിമ്പിൻകാല (സെക്രട്ടറി), വി. രമേഷ് (പ്രസിഡന്റ്), ബി. സദാനന്ദൻ കാണി (ട്രഷറർ), ഗിരിജ, എം.എൽ. കിഷോർ, ചിത്രകുമാരി, ഷാജി വിതുര (ജോയിന്റ് സെക്രട്ടറിമാർ), സെൽവരാജ്, എം.വി.ഷിജുമോൻ, കാട്ടിലക്കുഴി അനിൽകുമാർ, ചാക്കപ്പാറ ഷിബു, കെ. ജയകുമാർ (വൈസ് പ്രസിഡന്റുമാർ ) എന്നിവരെ തിരഞ്ഞെടുത്തു.