deena

ദുബായ്: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയൻ' പൊൻപുലരി "എന്ന പേരിൽ വിഷു- ഈദ് സ്നേഹസംഗമം കരാമ എസ്.എൻ.ജി ഹാളിൽ സംഘടിപ്പിച്ചു. ദുബായ് യൂണിയനിലെ കലാകാരന്മാരും കലാകാരികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ദുബായ് യൂണിയൻ പ്രതിനിധി ഷാജി രാഘവൻ അദ്ധ്യക്ഷനായി. സിനിമ സംവിധായകനും നടനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. എസ്.എൻ. ഡി.പി യോഗം സെൻട്രൽ കമ്മിറ്റി സെക്രട്ടറി വാചസ്പതി സംഘടനാ സന്ദേശം നൽകി. കലാ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങൾ നൽകി .പ്രോഗ്രാം ജനറൽ കൺവീനർ നിസ്സാൻ ശശിധരൻ, മിനി ഷാജി, അനീഷ്,വനിതാവിംഗ് സാരഥി ശീതള ബാബു, ആര്യൻ.കെ ദമൻ എന്നിവർ സംസാരിച്ചു.