
നെയ്യാറ്റിൻകര: നിംസ് മെഡിസിറ്റിയിൽ സംസ്ഥാനത്തെ രണ്ടാമത്തെ യൂത്ത് റെഡ് ക്രോസ് യൂണിറ്റ് ഉദ്‌ഘാടനം പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമ്മ ഉദ്‌ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയിൽ നിന്ന് വ്യത്യസ്തമായി കാമ്പസിനുള്ളിൽ നിന്ന് പുറത്തുവന്നു സന്നദ്ധസേവക സംഘാടനത്തിന് നിംസ് മെഡിസിറ്റി നേതൃത്വം വഹിക്കുന്നത് അഭിനന്ദനാർഹമാണെന്ന് സ്റ്റേഷൻ കമാൻഡർ പറഞ്ഞു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നെയിം ബാഡ്ജ് യൂണിറ്റ് അംഗങ്ങൾക്ക് പാസ് വിതരണം ചെയ്തു. ഇന്ത്യൻ ആർമിയുടെ പ്രത്യേക ഉപഹാരം എം.എസ്. ഫൈസൽ ഖാന് നൽകി. മികച്ച പ്രകടനത്തിന് നിംസ് വിദ്യാർത്ഥി ജിജി മേരിക്ക് പ്രത്യേക അവാർഡ് നൽകി.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ മുഖ്യപ്രഭാഷണം നടത്തി. നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ എം.ആർ.രഞ്ജിത്ത് കാർത്തികേയൻ, ജില്ലാ ചെയർമാൻ പി.എച്ച്.ഹരികൃഷ്ണൻ, തിരുവനന്തപുരം ഇ.സി.എച്ച്.എസ് ഡയറക്ടർ, നിംസ് ജനറൽ മാനേജർ ഡോ.കെ.എ.സജു തുടങ്ങിയവർ പങ്കെടുത്തു.