തിരുവനന്തപുരം: ജില്ലാ റസ‌്ലിംഗ് അസോസിയേഷന്റെ സഹകരണത്തോടെ തിരുമല സുശീലൻ നായർ ഫൗണ്ടേഷൻ 14ന് വൈകിട്ട് 5ന് തിരുമല ജംഗ്ഷനിൽ ഗുസ്‌തി മത്സരം സംഘടിപ്പിക്കും. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ നടക്കുന്ന മത്സരം പൊതുജനങ്ങൾക്ക് കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.