alatthottam-school

പാറശാല: പാറശാല പഞ്ചായത്തിലെ ആലത്തോട്ടം ഗവ.എൽ.പി സ്കൂളിനായി 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം. എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.ആർ. സലൂജ, പാറശാല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എ.ടി. അനിതാറാണി, എസ്.വീണ, ജി.ശ്രീധരൻ, പഞ്ചായത്തംഗങ്ങളായ എം.സുനിൽകുമാർ, എസ്.അജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൽ.വിനിതകുമാരി, വൈ.സതീഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാർ, കെട്ടിട വിഭാഗം ഇ.ഇ വി.സന്തോഷ്, പി.ഡബ്യൂ.ഡി എ.ഇ എസ്.പ്രിമി, എ.ഇ.ഒ ദേവപ്രദീപ്, ബി.പി.ഒ കൃഷ്ണകുമാർ,പി.ടി.എ പ്രസിഡന്റ് ജെ.ഹെവൻ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത സ്വാഗതവും പ്രധാനാദ്ധ്യാപിക ജെ.എൽ.മിനി നന്ദിയും പറഞ്ഞു.