
പാറശാല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാറശാല യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സ്വാതി കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് എം. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വൈ. വിജയൻ, ട്രഷറർ ധനീഷ്ചന്രൻ, വൈസ് പ്രസിഡന്റുമാരായ വെളളറട രാജേന്ദ്രൻ, ഇ.എം. ബഷീർ, ജില്ലാ സെക്രട്ടറിമാരായ എം.എ. ഷിറാസ്ഖാൻ, ഉദിയൻകുളങ്ങര ശ്രീകുമാർ എന്നിവർ സംസാരിച്ചു. എം. ശിവപ്രസാദിനെ പ്രസിഡന്റായും യു. അബ്ദുൾ മജീദിനെ ജനറൽ സെക്രട്ടറിയായും എസ്.എസ്. രമേഷ് കുമാറിനെ ട്രഷററുമായും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഷാജഹാൻ, അനിൽകുമാർ, എച്ച്.ബി. പ്രദീപ്, ശിവകുമാർ, മുജീബ്, ബെനഡിറ്റ് എന്നിവരും സെക്രട്ടറിമാരായി സുന്തർ, പ്രവീൺകുമാർ, മണികണ്ഠൻ, ഷാജി, ഷഹിൻഷാ, രാജേന്ദ്രപ്രസാദ്, ഷിബു കുമാർ എന്നിവരും മറ്റ് 13 പേരും അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.