തിരുവനന്തപുരം: ശ്രീ വിശ്വസംസ്കാരവേദിയുടെ 30-ാം വാർഷിക പൊതുയോഗവും സമ്മേളനവും 10ന് ഉച്ചയ്‌ക്ക് 2.30ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കും. ഉദ്ഘാടനവും പ്രൊഫ. ഡോ. ഷാജിപ്രഭാകരൻ രചിച്ച ലേഖനസമാഹാരമായ “ആസ്തികത' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും.

മഹാകവി എം.പി. അപ്പന്റെ പേരിലുള്ള അവാർഡ് അഡ്വ. എസ്.കെ. സുരേഷിനും സരസ്വതിപാലക്കാടിനും മന്ത്രി ജി.ആർ. അനിൽ നൽകും. എസ്.എൻ.ഡി.പി യോഗം മുൻ ദേവസ്വം സെക്രട്ടറി വേണുഗോപാൽ, മുരളി പി. നാരായണൻ മുംബയ്​, കേരള സംഗീത നാടക അക്കാഡമി ഗുരുപൂജ പുരസ്കാര ജേതാവ് സൗദാമിനി, കെ. സുധാചന്ദ്രൻ, പട്ടം രവി, കരിക്കകം സുരേന്ദ്രൻ എന്നിവരെ ആദരിക്കും. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സുഖാകാശ സരസ്വതി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.എൻ. ബാൽ, കെ. സുദർശനൻ, അയിലം ഉണ്ണിക്കൃഷ്ണൻ, അനിൽകുമാർ, ചേങ്കോട്ടുകോണം സുരേന്ദ്രൻ എന്നിവർ സംസാരിക്കും. ഡോ,ഷാജി പ്രഭാകരൻ മറുപടി പ്രസംഗം നടത്തും. പ്രൊഫ.എസ്. ശിശുപാലൻ സ്വാഗതവും എസ്. ഭുവനചന്ദ്രൻ നന്ദിയും പറയും.