കൊട്ടാരക്കര: കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടാത്തല ഏറത്ത്മുക്ക് വലിയ മേലതിൽ വീട്ടിൽ പ്രസന്നനാണ് (65) മരിച്ചത്. കൊട്ടാരക്കര ചന്തമുക്ക് എൻ.എസ്.എസ് യൂണിയൻ ഓഫീസിന്റെ എതിർവശത്തെ വീട്ടിൽ വീട്ടുജോലിക്കാരനായി താമസിച്ചുവരികയായിരുന്നു. ഈ വീട്ടുകാർ ഇവിടെയായിരുന്നില്ല താമസം.