കല്ലറ:സദാചാര പൊലിസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവാവിനെ മുതുവിള അരുവിപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് കരിഞ്ചാത്തിയിൽ സോമന്റെയും രമയുടെയും മകൻ സുബിനാണ് (35) മരിച്ചത് .മുതുവിള അരുവിപ്പുറത്തുള്ള ബന്ധുവീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ ഉച്ച കഴിഞ്ഞാണ് മൃതദേഹം കണ്ടത്. ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ് കേസിനാസ്പമായ സംഭവം .രാത്രിയിൽ ഗോകുലം മെഡിക്കൽ കോളേജിൽ നിന്നു ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെയും അവരെ കുട്ടിക്കൊണ്ടുപോകാനെത്തിയ ഭർത്താവിനേയും സദാചാര പൊലിസ് ചമഞ്ഞെത്തി സംഘം മർദ്ദിച്ച കേസിൽ ഒന്നാം പ്രതിയായിരുന്നു സുബിൻ. പൊലിസ് കേസ് എടുത്തതോടെ ഒളിവിലായിരുന്നു. ഇതിനിടയിലാണ് സുബിനെ മരിച്ച നിലയിൽ കണ്ടെത്.പാങ്ങോട് പൊലീസ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.