ihare

കിളിമാനൂർ:വ്യാപാരി വ്യവസായി ഏകോപന സമിതി കാരേറ്റ് യൂണിറ്റിന്റെ ദ്വൈവാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും കാരേറ്റ് ആർ.കെ.വി ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുറ്റൂരിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ,ട്രഷറർ ധനുഷ് ചന്ദ്രൻ,നെടുമങ്ങാട് താലൂക്ക് പ്രസിഡന്റ് പാലോട് കുട്ടപ്പൻ നായർ,കല്ലയറ ശ്രീകുമാർ,വെള്ളനാട് സുകുമാരൻ നായർ,കല്ലറ വിജയൻ,ഉഷാരാജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സന്തോഷ് കുറ്റൂർ (പ്രസിഡന്റ്),ബൈജു ( ജനറൽ സെക്രട്ടറി)ഷിബുരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.