swalahiya-university-vars

കല്ലമ്പലം: കടുവയിൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന കെ.ടി.സി.ടി സ്വലാഹിയ യൂണിവേഴ്സിറ്റി വാർഷികവും പൊതുയോഗവും രക്ഷിതാക്കളുടെ സമ്മേളനവും ചീഫ് ഇമാം അബു റബീഹ് സദഖത്തുള്ള ഉദ്ഘാടനം ചെയ്തു.കെ.ടി.സി.ടി പ്രസിഡന്റ് ഇ.ഫസിലുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.കൂടുതൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ അടുത്ത അദ്ധ്യയന വർഷം മുതൽ ആരംഭിക്കാൻ തീരുമാനിച്ചു.മറ്റു കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടങ്ങി.ജനറൽ സെക്രട്ടറി എ.എം.എ റഹിം,മുഹമ്മദ്‌ ഷെരീഫ്, ഡോ.പി.ജെ. നഹാസ്, എ.ഷാഹുദ്ദീൻ, എം.എസ്.ഷെഫീർ,ജെ.ബി.നവാസ്, മുനീർ മൗലവി, റഫീഖ് മന്നാനി,അസിം മൗലവി,മൻസൂറുദ്ദീൻ റഷാദി, എ.എം ഇർഷാദ് ബാഖവി, എസ്.നൗഷാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.