nta

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ഉന്നതാധികാര സമിതി യോഗത്തിൽ നെയ്യാറ്റിൻകര,കാട്ടാകട താലൂക്കുകൾ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിൻകര ആസ്ഥാനമായി ജില്ലാ രൂപീകരിക്കണമെന്നാവശ്യവുമായി ഒരു ലക്ഷം ഒപ്പ് ശേഖരിച്ച് അധികൃതർക്ക് സമർപ്പിക്കുന്ന ജില്ലയ്ക്കൊരൊപ്പ് ക്യാമ്പയിൽ ആരംഭിച്ചു.ഉന്നതാധികാരസമിതി യോഗം സമിതി ചെയർമാനും മുൻമന്ത്രിയുമായ ആർ.സുന്ദരേശൻ നായർ അദ്ധ്യക്ഷത വഹിച്ചു.അഭിഭാഷക സമിതി സെക്രട്ടറി അഡ്വ.കൊല്ലങ്കോട് അജിത്ത് സമർപ്പിച്ച സ്ഥാപക ചെയർമാൻ അഡ്വ.എസ്.ആർ.തങ്കരാജിന്റെ ച്ഛായാചിത്രം ആർ.സുന്ദരേശൻനായർ ഏറ്റുവാങ്ങി.ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ.വി.എസ്.ഹരിന്ദ്രനാഥ്,അഡ്വ.ആർ.ടി.പ്രദീപ്,കൈരളി ശശിധരൻ ,കുന്നത്തുകാൽ ബാലകൃഷ്ണപിള്ള,നെയ്യാറ്റിൻകര ജയചന്ദ്രൻ,സി.വി.ജയകുമാർ,എ.പി.ജിനൻ,അഡ്വ. ധർമ്മരാജ് ,അമരവിള സതീദേവി,ധനുവച്ചപുരം സുകുമാരൻ,ഇരുമ്പിൽ ശ്രീകുമാർ,കാരോട് സുധാകരൻ, നെല്ലിമൂട് ശ്രീകുമാർ,കൊല്ലയിൽ ഭുവനചന്ദ്രൻ നായർ,പിരായുംമൂട് രാജേന്ദ്രൻ,വഴിമുക്ക് നസീർ,കമുകിൻ കോട് സുരേഷ്,കാരോട് ഭുവനചന്ദ്രൻ നായർ,ജോസഫ് എന്നിവർ പങ്കെടുത്തു.