
നെയ്യാറ്റിൻകര: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വാർഷികം നെയ്യാറ്റിൻകര മേഖല കലാകാര ദിനമായി ആചരിച്ചു. കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിലെ സുഗത സ്മൃതി തണലിടത്തിൽ കലാസന്ധ്യ നടത്തി. മുനിസിപ്പൽ ചെയർമാൻ പി.കെ.രാജമോഹൻ, കാഥികനും നന്മ സംസ്ഥാന വൈസ് പ്രസിഡന്റുമായ അയിലം ഉണ്ണികൃഷ്ണൻ, സുമേഷ് കൃഷ്ണൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. ഷിബു, ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലർ കുട്ടപ്പന മഹേഷ്, അഡ്വ.വിനോദ് സെൻ, നന്മ ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ, അമരവിള പത്മമകുമാർ എന്നിവർ പങ്കെടുത്തു. മുഖർശംഖ് കലാകാരൻ നെയ്യാറ്റിൻകര കൃഷ്ണൻ, രാജീവ് ആദികേശവ്, മനോജ് നെയ്യാറ്റിൻകര എന്നിവർ ഗാനസന്ധ്യയും അവതരിപ്പിച്ചു.