hms

കാട്ടാക്കട: സി.എസ്.ഐ എൽ.എം.എസ് കോമ്പൗണ്ടിലെ എച്ച്.എം ചർച്ചിനെ സംരക്ഷിക്കുക, വിശ്വാസികളെ മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുക, വിശ്വാസികൾ ആരാധന നടത്തിയിരുന്ന കത്തീഡ്രൽ ഇടിച്ചു നിരത്തിയതിനെതിരെ വൈദികരുടേയും സഭാവിശാസികളുടേയും പ്രതിഷേധം അറിയിച്ചുകൊണ്ട് കാട്ടാക്കടയിൽ ഫാ.ഷേംജപദാസിന്റേയും ഭാര്യയുടേയും നേതൃത്വത്തിൽ വിശ്വാസികൾ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. സഭാംഗവും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ഡി.സത്യജോസ് ഉദ്ഘാടനം ചെയ്തു.കാട്ടാക്കട ബസ് ഡിപ്പോ പരിസരത്ത് നിന്ന് ആരംഭിച്ച ജാഥ സി.എസ്.ഐ പള്ളിക്ക് മുന്നിൽ സമാപിച്ചു.